പദ്ധതിയുടെ ഉദ്ഘാടനവും നിക്ഷേപകർക്ക് എഫ്.ഡി. റസീറ്റ് വിതരണവും ബഹു.കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വക്കേറ്റ് വി.ആർ. സുനിൽ കുമാർ നിർവഹിച്ചു.
തുമ്പൂർ :- തുമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രഖാപിച്ച ഒരു ദിവസം ഒരു കോടി നിക്ഷേപം സ്വീകരിക്കുന്ന പദ്ധതി ഒരു കോടി ആറ് ലക്ഷം രൂപ നിക്ഷേപം സമാഹരിച്ചു കൊണ്ട് പൂർത്തീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും നിക്ഷേപകർക്ക് എഫ്.ഡി. റസീറ്റ് വിതരണവും ബഹു.കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വക്കേറ്റ് വി.ആർ. സുനിൽ കുമാർ നിർവഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാം ഗല്ലൂർബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മിവിനയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടെസി ജോയ്,ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ഉണ്ണിക്കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജിത ഉണ്ണിക്കൃഷ്ണൻ, വി.എഫ്.പി.സി.കെ. പ്രസിഡണ്ട് ജോൺ കുറ്റിയിൽ, ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ജിജോ പെരേപ്പാടൻ, ലിജോ ലൂവിസ് പുല്ലൂക്കര എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. നബാർഡ് അസിസ്റ്റൻ്റ് ജനറൽ മാനേജർ സെബിൻ ആൻ്റണി വിവിധ കർഷക സഹായ പദ്ധതികളെക്കുറിച്ച് പഠന ക്ലാസ് എടുത്തു. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ടി.എസ് സജീവൻ മാസ്റ്റർ സ്വാഗതവും, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് കെ.എസ് മനോജ് നന്ദിയും പറഞ്ഞു.