തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഞാറ്റുവേല മഹോൽസവത്തിൻ്റെ ഭാഗമായി തുമ്പൂർ സ്കൂൾ ഓ എസ് എ യുടെ പങ്കാളിത്തത്തോടെ നടത്തിയ പാട്ട് കവിത വർത്തമാനം പരിപാടി മുൻ എം.എൽ.എ. പ്രൊഫസർ കെ.യു അരുണൻ ഉദ്ഘാടനം ചെയ്തു. പ്രശസ്തസംഗീത സംവിധായകൻ ബിഷോയ് അനിയൻ മുഖ്യാതിഥിയായിരുന്നു. ഭാഷ്യം മണപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹിയായ എം.എൻ മോഹനൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ടി.എസ് സജീവൻ, കമ്മറ്റി അംഗങ്ങളായ എം.സി സുരേഷ് മണപറമ്പിൽ, ലിജോ ലൂവീസ് പുല്ലൂക്കര എന്നിവർ പ്രസംഗിച്ചു .അഭി തുമ്പൂർ സ്വാഗതവും രാജേഷ് കുറുപ്പത്തു കാട്ടിൽ നന്ദിയും പറഞ്ഞു. മുപ്പതോളം ഗായകർ ഗാനങ്ങളും കവിതകളും ആലപിച്ചു.
തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഞാറ്റുവേല
