ഇരിങ്ങാലക്കുട : തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സുകളുടെ മത്സരപ്പാച്ചിൽ അവസാനിപ്പിക്കുക, ബസ്സ് റൂട്ട് സമയം പുന:ക്രമീകരിക്കുക, റോഡ് പണി ഉടൻ പൂർത്തിയാക്കുക, റൂറൽ എസ് പി യുടെയും മോട്ടോർ വാഹന വകുപ്പിൻ്റേയും സ്ഥിരം സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, രാജൻ കുഴുപ്പുള്ളി, ജോജൻ കൊല്ലാട്ടിൽ, ആർച്ച അനീഷ്, പഞ്ചായത്ത് ഏരിയ അധ്യക്ഷന്മാരായ ടി ഡി സത്യദേവ്, ലിഷോൺ ജോസ്, അജയൻ തറയിൽ, സുചി നീരോലി, ശ്യാം മാടത്തിങ്കൽ, റീജ സന്തോഷ്, സിന്ധു സതീഷ്, രാഗി മാരാത്ത്, മായ അജയൻ, ലാമ്പി റാഫേൽ, സന്തോഷ് കാര്യാടൻ, ഗോപാലകൃഷ്ണൻ, ഇ കെ അമരദാസ്, സരിത സുഭാഷ്, ആർട്ടിസ്റ്റ് പ്രഭ, രാജു ഇത്തിക്കുളം എന്നിവർ നേതൃത്വം നൽകി.