തൃശൂർ ജില്ലാ സീനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻമാരായ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട. മുൻ വിജയികളായ ശ്രീ കേരള വർമ കോളേജിനെ 71-46 എന്ന സ്കോറിലാണ് ക്രൈസ്റ്റ് പരാജയപ്പെടുത്തിയത്. തൃശൂർ ജില്ലാ ബാസ്കറ്റ് ബോൾ മത്സരത്തിൽ ആദ്യമായാണ് ക്രൈസ്റ്റ് കോളേജ് കിരീടം നേടുന്നത്. ക്രൈസ്റ്റ് കോളേജിന്റെ ഇർഫാൻ ബെസ്റ്റ് പ്ലയെറായി തിരഞ്ഞെടുക്കപ്പെട്ടു ഫൈനലിൽ ക്രൈസ്റ്റ് കോളേജിന്റെ തന്നെ റിനിൽ ടോപ് സ്കോററായി. സ്പോർട്സ് കൗൺസിൽ പരിശീലകൻ ജിജോ പോൾ ആണ് ക്രൈസ്റ്റ് കോളേജ് കോച്ച്.
തൃശൂർ ജില്ലാ സീനിയർ ബാസ്കറ്റ് ബോൾ ചാമ്പ്യൻമാരായ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട
