Channel 17

live

channel17 live

തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി

സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്.

മാളഃ തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്. സ്കൂളിലെ വിദ്യാർത്ഥികളായ സെറാ ജിയോ, അഹ്ലം ഫവാസ്, അലൻക്രിത അനിൽകുമാർ, ദേവ്ന കെ അനീഷ് (മിനി ഗേൾസ്), ആദം ആബേൽ ജോയ്, ചിൻമയ് കെ ബിനീഷ്, ഒ എസ് രാമിൻ, എഫ്റോൺ, ആബേൽ ബിജു (മിനി ബോയ്സ്), അനിത എം വിനോദ് (ജൂനിയർ ഗേൾസ്), ടി ആര്‍ മുഹമ്മദ് സാഹേൽ, പി ഹൃദാൻ ഫിനിൽ, ഏഞ്ചലിയ ബിജു, ജോവാൽ ജെസ്റ്റിൻ, ദേവർഷ് രാജ് പനങ്ങാട്ട്, പോൾ ഉല്ലാറ്റ്കുളം (സബ്ബ്ജൂനിയർ ബോയ്സ് ), മിഖായേൽ ആൻ്റണി ഡേവിഡ് (ജൂനിയർ ബോയ്സ്) എന്നിവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ഓളം സ്കൂളുകളിൽ നിന്ന് 500 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!