അയ്യങ്കാളി ദിനത്തിൽ ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : അയ്യങ്കാളി ദിനത്തിൽ ഡി വൈ എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എല്ലാ ദിവസവും മെഡിക്കൽ കോളേജിൽ ഡി വൈ എഫ് ഐ “ഹൃദയപൂർവ്വം” പദ്ധതിയുടെ ഭാഗമായി നൽകി വരുന്ന രക്തദാനത്തിന് പുറമേയാണ് അയ്യങ്കാളി ദിനത്തിലെ രക്തദാന ക്യാമ്പ്.
മെഡിക്കൽ കോളേജിലെ രക്തബാങ്കിൽ ഓണം അവധി ദിവസങ്ങളിൽ ഉണ്ടാകാനിടയുള്ള രക്തത്തിന്റെ കുറവ് പരിഹരിക്കുന്നതിനാണ് ഡി വൈ എഫ് ഐ ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് ആർ എൽ ശ്രീലാൽ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എസ് ശ്രീരാജ്, കെ എസ് റിഷികേശ്, “ഹൃദയപൂർവ്വം” കോ-ഓർഡിനേറ്റർ പി എൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.