ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് കായികമേള നാളെ ആരംഭിക്കും. തൃശൂർ റൂറൽ ജില്ലാ പൊലീസിനു കീഴിലെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി സബ് ഡിവിഷനുകളെ പ്രതിനിധീകരിച്ച്, വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഇരിങ്ങാലക്കുട ജില്ലാ പോലീസ് ആസ്ഥാനത്തു നിന്നുമായി ആയിരത്തിലധികം പൊലീസ് കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും. നാലു വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക.
അത്‌ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ ക്രൈസ്റ്റ് കോളെജ് മൈതാനത്തും, വോളിബോൾ മത്സരം സെന്റ് ജോസഫ് കോളെജിലും, നീന്തൽ മത്സരം ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ സ്വിമ്മിംഗ് പൂളിലും, ബാഡ്മിന്റൺ മത്സരങ്ങൾ ജ്യോതിസ് കോളെജ് ഗ്രൗണ്ടിലും നടക്കും. മത്സരങ്ങൾ ജില്ലാ പൊലീസ് മേധാവി ഡോ നവനീത് ശർമ്മ ഐ പി എസ് ഉദ്ഘാടനം ചെയ്യും.