ഇരിങ്ങാലക്കുട : ചാലക്കുടി സെൻ്റ് ജയിംസ് ഹോസ്പിറ്റലിൻ്റെ ചികിത്സാ പിഴവുമൂലം അതീവ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും, ഡോക്ടർമാരുടെ അനാസ്ഥ മൂലം അകാലത്തിൽ മരണത്തിന് കീഴടങ്ങുകയും ചെയ്ത ആലുവ പുറയാർ സ്വദേശിനി സുശീലാദേവിയുടെ മരണത്തിന് ഉത്തരവാദികളായ യഥാർത്ഥ പ്രതികളെ കണ്ടത്തുക, അന്വേഷണ ഉദ്യോഗസ്ഥരും, സെൻ്റ് ജയിംസ് ഹോസ്പിറ്റലുമായുള്ള ഒത്തുകളി അവസാനിപ്പിക്കുക.കുറ്റപത്രം സമർപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സുശീല ദേവി ആക്ഷൻ കൗൺസിലിൻ്റേയും, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് തൃശൂർ ജില്ല കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഇരിങ്ങാലക്കുട റൂറൽ SP ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറിയും വെൽഫെയർ പാർട്ടി എറണാകുളം ജില്ല പ്രസിഡൻ്റുമായ കെ എച്ച് സദക്കത്ത് ഉദ്ഘാടനം നിർവഹിച്ചു സുശീല ദേവിയുടെ മകൾക്കും കുടുമ്പത്തിനും നീതി ലഭിക്കുന്നതുവരെ കേരളീയ പൊതു സമൂഹത്തെ സംഘടിപ്പിച്ച് ശക്തമായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ആക്ഷൻ കൗൺസിൽ അംഗം ശശി ആര്യാടൻ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് തൃശൂർ ജില്ല പ്രസിഡൻ്റ് വി ബി സമീറ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആക്ഷൻ കൗൺസിൽ ചെയർമാൻ നാസറുദ്ദീൻ, കെ ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സി കാർത്തികേയൻ, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട്, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ഫസീല ഹനീഫ്, സുശീലാ ദേവി യുടെ മകൾ അഡ്വ. സുചിത്ര, സംസ്ഥാന സെക്രട്ടറി മെറീന വർഗീസ്, ജയിംസ് എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.
തൃശൂർ റൂറൽ SP ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
