വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകാൻ കഴിഞ്ഞാൽ അതിൽപരം പുണ്യ പ്രവൃത്തി മറ്റൊന്നില്ല എന്ന മഹത്കാര്യം ഉൾക്കൊണ്ട് ശ്രീകൃഷ്ണ HSS ആനന്ദപുരം ( യൂണിറ്റ് നമ്പർ 683) NSS Volunteers പാഥേയം പദ്ധതിയുടെ ഭാഗമായി തൃശ്ശൂരിലെ അഗതികൾക്ക് പൊതിച്ചോറുകൾ നൽകി സമൂഹത്തിന് മാതൃകയായി.പ്രസ്തുത പദ്ധതിയുടെ കോർഡിനേറ്റർ ആയ ശ്രീജിത്ത് കുട്ടികളുമായി സംവദിച്ചു. സന്ധ്യ ഇ.പി. അദ്ധ്യാപികയായ അനില ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
തൃശ്ശൂരിലെ അഗതികൾക്ക് പൊതിച്ചോറുകൾ നൽകി
