ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ബിക് സ്കൂൾ വിദ്യാർത്ഥികളായ ഭദ്ര വാര്യരും ( പ്ലസ് ടു സയൻസ് ) , ലക്ഷ്മി വാര്യരും (എട്ടാം ക്ലാസ് ) വിജയഗിരി പബ്ലിക് സ്കൂളിൽ വെച്ചു നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ ജില്ലാ കലോത്സവത്തിലാണ് മിന്നുന്ന വിജയം കാഴ്ചവെച്ചത്. ഭദ്ര വാര്യർ കാറ്റഗറി 4- ൽ ശാസ്ത്രീയ സംഗീതം , മലയാളം കവിതാരചന , സംസ്കൃതം പദ്യപാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും , മലയാളം കവിതാപാരായണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.
ലക്ഷ്മി വാര്യർ കാറ്റഗറി 3 മലയാളം പദ്യപാരായണത്തിലും ശാസ്ത്രീയ സംഗീതത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. സംസ്കൃതം പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി കഴിഞ്ഞ വർഷം ലക്ഷ്മി വാര്യർ ശാസ്ത്രീയ സംഗീതം , മലയാളം സംസ്കൃതം കവിതാപാരായണം എന്നിവയിൽ ജില്ലാതലത്തില്‍ വിജയം കൈവരിച്ചിരുന്നു.
ഭദ്രവാര്യർ മലയാളം കവിതാ രചനയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ശാസ്ത്രീയ സംഗീതത്തിലും , സംസ്കൃത പദ്യപാരായണത്തിലും സമ്മാനങ്ങൾ നേടിയിരുന്നു.ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കൽ സ്ഥാപനത്തിൽ സംഗീതം അഭ്യസിക്കുന്ന ഇവർ യഥാക്രമം ശാന്തള രാജു ,വിഷ്ണുപ്രഭ എന്നിവരുടെയും ശിഷ്യകളാണ്. കൺസൾട്ടിംഗ് എഞ്ചിനീയർ ഹരിവാര്യരുടെയും,ഇരിങ്ങാലക്കുട ശാന്തിനിക തൻ പബ്ലിക് സ്കൂൾ ഫിസിക്സ് അധ്യാപിക ദിവ്യ വാര്യരുടെയും മക്കളാണ് ഇരുവരും സംസ്കൃത പണ്ഡിതനായ കെ. നരേന്ദ്ര വാര്യരുടെയും സംസ്കൃത അധ്യാപികയായിരുന്ന രാധാമണിയുടെയും പേരമക്കളാണ് ‘ ‘സംസ്കൃത പദ്യപാരായണത്തിന് മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും ശിക്ഷണം ലഭിച്ചിരുന്നു. മലയാളം കവിതാപാരായണത്തിലും കവിതാ രചനയിലും മുത്തച്ഛനും ശാന്തിനികേതനിലെ മലയാളം അധ്യാപികമാരും പരിശീലനം നൽകിയിരുന്നു.
https://www.youtube.com/@channel17.online