തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജ് പി പി യെയാണ് റൂറൽ എസ്പി ബി കൃഷ്ണകുമാർ ഐപിഎസ് സസ്പെൻറ് ചെയ്തത്. ഇന്നലെ രാത്രി 8.15ഓടെയായിരുന്നു അനുരാജ് മദ്യലഹരിയിൽ ഓടിച്ച കാർ രണ്ടു വണ്ടികളിൽ ഇടിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള -അന്നമനട റോഡിൽ മേലഡൂർ സ്കൂൾ ജംഗ്ഷനിൽ വച്ച് പോസ്റ്റിൽ ഇടിച്ചു കാർ കീഴ്മേൽ മറിയുകയായിരുന്നു. അപകടത്തിൽ പൊലീസുകാരനും ഒരു സ്കൂട്ടർ യാത്രക്കാരനും പരിക്കേട്ടിരുന്നു. പോലീസ് കാറിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു. മെഡിക്കൽ പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം തെളിഞ്ഞതിനെ തുടർന്ന് തുടർന്ന് മാള പൊലീസ് അനുരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറാണ് അനുരാജ്.
തൃശ്ശൂർ മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
