സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടക്കുന്ന Operation D-Hunt മായി ബന്ധപ്പെട്ട് തൃശ്ശൂർ റൂറൽ പൊലീസ് ജില്ലാ പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 248.48 കിലോ കഞ്ചാവ്, 28.84 ഗ്രാം MDMA, 13.02 gm Methamphetamine, 930 ഗ്രാം Ganja Remnants എന്നിവ 24-04-2025 തിയ്യതി വ്യാഴാഴ്ച ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ വല്ലച്ചിറയിലുള്ള ഓട്ടു കമ്പനിയിലെ ചൂളയിൽ വെച്ച് കത്തിച്ച് നശിപ്പിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ചെയർമാൻ ആയ District Drug Disposal Committee യുടെ ഉത്തരവ് പ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.
2024 വർഷത്തിൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം MDMA യും, 1594 ഗ്രാം HASHISH ഓയിലും, 49.02 ഗ്രാം Methamphetamine നും റൂറൽ പൊലീസ് ഇത്തരത്തിൽ ചൂളയിൽ വെച്ച് കത്തിച്ച് നശിപ്പിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ബിജോയ് , ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ്.എം.കെ, ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.