കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂർ ജില്ലയിലെ നൂറോളം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ നവംബർ ഒന്നാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ അനധികൃത വഴിയോര കച്ചവടം നിരോധിക്കുക കേന്ദ്ര നിയമ മനുസരിച്ച് പരമ്പരാഗത തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക .ഹരിത കർമ്മ സേന മാലിന്യം ഉല്പാദിപ്പിക്കാത്ത വ്യാപാര സ്ഥാപനത്തിൽ നിന്ന് യൂസർ ഫി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തെരുവോര കച്ചവടം നടത്തി പ്രതിഷേധിക്കുന്നു അന്നേദിവസം ചാലക്കുടി നിയോജകമണ്ഡലത്തിലെ എല്ലാ യൂണിറ്റുകളുടെ അതിർത്തിയിൽ വരുന്ന മുനിസിപ്പാലിറ്റി & പഞ്ചായത്തുകളുടെ മുന്നിൽപ്രതിഷേധ തെരുവോര കച്ചവടം നടത്തി പ്രതിഷേധിക്കുവാൻ ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനമെടുത്തു.കുറ്റിച്ചിറ വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ തൃശ്ശൂർ ജില്ല ട്രഷറർ ശ്രീ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തുനിയോജകമണ്ഡലം ചെയർമാൻ പി.വി ഫ്രാൻസിസ് ജനറൽ കൺവീനർ പി പി ശശിധരൻ ട്രഷറർ സി വിനോദ് വൈസ് ചെയർമാൻമാരായ ഷാജി കലങ്കര ജോബി മേലെടത്ത് തുടങ്ങിയവർ സംസാരിച്ചു.
തെരുവോര കച്ചവടം നടത്തി പ്രതിഷേധിക്കുന്നു
