Channel 17

live

channel17 live

തേക്കിൻകാട് മൈതാനിയിൽ സപ്ലൈകോ ഓണം ഫെയർ 23 ആരംഭിച്ചു

ഓണം ഫെയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ഫെയർ 23 തേക്കിൻകാട് മൈതാനിയിൽ ആരംഭിച്ചു. ഓണം ഫെയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷനായ പി ബാലചന്ദ്രൻ എം എൽ എ ആദ്യ വിൽപ്പന നടത്തി.

വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ എക്കാലത്തും താങ്ങി നിർത്തുന്നതാണ് സപ്ലൈകോയുടെ ഓണം ഫെയർ . വമ്പൻ ഓഫറുകളും വിലക്കുറവുമായാണ് ഇത്തവണത്തെ സപ്ലൈകോ ഓണം ഫെയർ സംഘടിപ്പിച്ചിരിക്കുന്നത് . വിവിധ ഉൽപന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറിലുണ്ട്. ധാന്യങ്ങൾ, വിവിധ തരം പൊടികൾ, മിൽമ ഉൽപന്നങ്ങൾ, ഹോർട്ടികൾച്ചറിന്റെ കീഴിൽ പച്ചക്കറികൾ, സോപ്പുകൾ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് ഓണം ഫെയർ 23 ൽ ഒരുക്കിയിരിക്കുന്നത്. തേക്കിൻകാട് മൈതാനിയിലെ തേക്കേ ഗോപുരനടയിൽ നടക്കുന്ന ഓണം ഫെയർ ഓഗസ്റ്റ് 28 വരെ ഉണ്ടാകും.

ചടങ്ങിൽ പാലക്കാട് സപ്ലെെകോ മേഖല മാനേജർ എസ് കമറുദ്ദീൻ, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!