വാഴച്ചാലിൽ സംഘടിപ്പിച്ച ത്രിദിന ഊർജ്ജ പരിസ്ഥിതി സഹവാസ ക്യാമ്പ് തേജസ് 2024 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ ഉദ്ഘടാനം ചെയ്തു.
അതിരപ്പിള്ളി:എനർജി കൺസർവേഷൻ സൊസൈറ്റി കോളേജ് വിദ്യാർത്ഥികൾക്കായി വാഴച്ചാലിൽ സംഘടിപ്പിച്ച ത്രിദിന ഊർജ്ജ പരിസ്ഥിതി സഹവാസ ക്യാമ്പ് തേജസ് 2024 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജൻ ഉദ്ഘടാനം ചെയ്തു. ഇ സി എസ് പ്രസിഡന്റ് ഡോ. കെ. സോമൻ അധ്യക്ഷത വഹിച്ചു. കൈരളി അഗ്രിക്കൾർ മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ കെ. വി. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. ഇ സി എസ് ജനറൽ സെക്രട്ടറി ബേബി കുര്യാക്കോസ് സ്വാഗതവുംഇ സി എസ് എറണാകുളം ചാപ്റ്റർ സെക്രട്ടറി ഡോ. പി അനുപമ നന്ദിയും പറഞ്ഞു.വിവിധ വിഷയങ്ങളവതരിപ്പിച്ച് ലതീഷ് വി എ (കാർഷിക മേഖലയിലെ കാർബൺ ക്രെഡിറ്റ് പദ്ധതി)ബേബി കുര്യാക്കോസ് (ഊർജ്ജ സംരക്ഷണം പ്രസക്തിയും സാധ്യതകളും )ഡോ. കെ. സോമൻ (കേരള ഊർജ്ജ നയം )ബൈജു വൈദ്യക്കാരൻ(വ്യക്തി വികാസവും നേതൃ പാടവവും)എന്നിവർ വിഷയങ്ങളാവതരിപ്പിച്ചു സംസാരിച്ചു.വിവിധ കോളേജുകളിൽ നിന്നുമായി അറുപതിൽ അധികം പേർ പങ്കെടുക്കുന്നു.ഇന്ന് മുതൽ മൂന്നു ദിവസമാണ് ക്യാമ്പ്.