തൊഴിലാണ് ലഹരി എന്ന സന്ദേശമുയർത്തി കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസിന്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ തീരദേശ മേഖലയിലെ ഉദ്യോർഗാർത്ഥികൾക്കായി നടത്തുന്ന സൗജന്യ പി.എസ്.സി. കോച്ചിംഗ് ക്ലാസ് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ആറു മാസക്കാലത്തേക്ക് എറിയാട് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാലയിലാണ് പി.എസ്.സി പരിശീലനം നടക്കുന്നത്. തീരദേശ മേഖലയിലെ രജിസ്റ്റർ ചെയ്ത 50 ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി ബുക്കുകൾ, നോട്ട് ബുക്കുകൾ, പേന എന്നിവ വിതരണം ചെയ്തു.
എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിന് അസി. എക്സൈസ് കമ്മിഷണറും ജില്ലാ വിമുക്തി മാനേജറുമായ എ.ആർ നിഗീഷ് സ്വാഗതവും കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. ബാലസുബ്രമണ്യൻ നന്ദിയും പ്രകാശിപ്പിച്ചു. എറിയാട് വാർഡ് മെമ്പർ എ.പി. സ്നേഹലത, ജില്ലാ വിമുക്തി കോർഡിനേറ്റർ ഷെഫീഖ് യൂസഫ്, വായനശാല പ്രസിഡന്റ് വി.എസ് അനീഷ്, വായനശാല സെക്രട്ടറി എം.വി രജീഷ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാർ, വായനശാല പ്രതിനിധികൾ, അധ്യാപകർ, എക്സൈസ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.