തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിൽ തൊഴിലാളികൾ പ്രകടനം നടത്തുകയും തുടർന്നുവന്ന പൊതുയോഗം സിഐടിയു ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു
തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, സംസ്ഥാനത്തുടനീളംവെറ്റിനറി ഫാം തൊഴിലാളികൾ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽതൊഴിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു.തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിൽതൊഴിലാളികൾ പ്രകടനം നടത്തുകയും തുടർന്നുവന്ന പൊതുയോഗം സിഐടിയു ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു, എഐടിയുസി മണ്ഡലം സെക്രട്ടറി ബാബുരാജ് അധ്യക്ഷനായിരുന്നു, കോൺഗ്രസ് മണ്ഡലം സെക്രട്ടറി മനോജ് കമുകത്ത്സ്വാഗതം പറഞ്ഞു,ജി എൽ പോളി, ഷര്ളി ടി യാർ, എൻ കെ ബാലൻ, സിന്ധു പി വി, സാബു കെ കെതുടങ്ങിയവർ നേതൃത്വം നൽകി.