Channel 17

live

channel17 live

തോളൂരിൽ ബയോബിന്നുകൾ വിതരണം ചെയ്തു

വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി വേസ്റ്റുകൾ മുതലായവ വലിച്ചെറിയാതെ ഈ ത്രീ ലയർ ബയോബിന്നുകളിൽ നിക്ഷേപിച്ച് അതിൽ ഇനോക്കുലം ചേർത്ത് വളമാക്കുന്നതിലൂടെ വീടുകളുടെ പരിസരം മാലിന്യ മുക്തമാകും. കൂടാതെ റോഡിലും കാനകളിലും മാലിന്യം വലിച്ചെറിയുന്ന ബുദ്ധിമുട്ടും ഒഴിവാക്കാം. ‘തെളിമയോടെ തോളൂർ’ എന്ന ക്യാംപയിനിന്റെ ഭാഗമായി തുടർച്ചയായ വർഷങ്ങളിൽ ബയോബിന്നുകളുടെ വിതരണം നടന്നുകൊണ്ടിരിക്കുന്നു. 2021-22 സാമ്പത്തിക വർഷം 38 എണ്ണവും 2022-23 സാമ്പത്തിക വർഷം 65 എണ്ണവും 2023-24 സാമ്പത്തിക വർഷം 135 എണ്ണവും 2024-25 ൽ 180 ബയോബിന്നുകളും പഞ്ചായത്ത് വിതരണം ചെയ്തു.

ആദ്യ വർഷങ്ങളിൽ പലരും ബയോബിന്നുകളോട് വിമുഖത കാണിച്ചിരുന്നുവെങ്കിലും ഇന്ന് ഉപയോഗം മനസ്സിലായ ശേഷം ആവശ്യക്കാർ ഏറെയാണ്. പഞ്ചായത്തിലെ എല്ലാ വീടുകളിലും ബയോബിന്നുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത വർഷത്തേക്ക് ഏഴ് ലക്ഷം രൂപ വകയിരിയിരിത്തിയിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവർ ഗ്രാമസഭകളിൽ അപേക്ഷ സമർപ്പിക്കണം. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരസമ്മ സുബ്രഹ്മണ്യൻ, പഞ്ചായത്തംഗങ്ങളായ കെ.ജി പോൾസൺ, വി.കെ രഘുനാഥൻ, വി.പി അരവിന്ദാക്ഷൻ, ഷൈലജ ബാബു തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!