മാള ഹോളി ഗ്രേസ് അക്കാദമി സി.ബി.എസ്.സി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 25-ാമത് യൂത്ത് ഫെസ്റ്റിവല്‍ – ‘ത്വലാങ്ങ്’ 2024 ന് തിരിതെളിഞ്ഞു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കം സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ ജോസ് ജോസഫ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ബിനി എം. അധ്യക്ഷത വഹിച്ചു. കോ-സ്‌കോളാസ്റ്റിക് കോ-ഓര്‍ഡിനേറ്റര്‍ ജിംസി ജോസ്, സ്‌കൂള്‍ ക്യാപ്റ്റന്‍ കാര്‍ത്തിക് ടി. മേനോന്‍, സ്‌കൂള്‍ പ്രിഫക്ട് അക്ഷര കെ.എസ് എന്നിവര്‍ പ്രസംഗിച്ചു. പത്ത് വേദികളിലായി നടക്കുന്ന വിവിധയിനം മത്സരങ്ങളില്‍ നാല് കാറ്റഗറികളിലായി നാലു ഹൗസുകളില്‍ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്നു.പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ശാലിനി യു. കൃഷ്ണന്‍ ഏകോപിപ്പിക്കുന്ന മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ പുറമേ നിന്നുള്ള പ്രഗല്‍ഭരാണ്. സമാപന സമ്മേളനം സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. അഡ്വ. ക്ലമന്‍സ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്യും.
‘ത്വലാങ്ങ്’ 2024 ന് തിരിതെളിഞ്ഞു
