ജ്‌ഞാന പ്പാന മഹോത്സവത്തിന് തൻകുളം ഭജന സമിതി നേതൃത്വം നൽകി.
തൻകുളം മഹാദേവ ക്ഷേത്രത്തിൽ മഹാനവരാത്രി ആഘോഷങ്ങൾക്ക് ഭക്തജനങ്ങൾ ഒരുമിച്ച് ജ്ഞാനപ്പാന പാരായണം ചെയ്തുകൊണ്ട് തുടക്കം കുറിച്ചു. ജ്‌ഞാന പ്പാന മഹോത്സവത്തിന് തൻകുളം ഭജന സമിതി നേതൃത്വം നൽകി. നവം: 26 തൻകുളം ശ്രീമഹാദേവക്ഷേത്രത്തിൽ ആരംഭിക്കുന്ന ഭാഗവത സപ്താഹത്തിന്റെ വിളംബരം നടത്തി. മഠത്തിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സ്വരവിന്ദം അന്നമനടയുടെ സംഗീത കച്ചേരിയോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.24 ന് വിദ്യാരംഭം വരെ എല്ലാദിവസവും വൈകീട്ട് ക്ഷേത്ര കലകൾ അരങ്ങേറും.