വികാരി ഫാ ഫെബിൻ കൊടിയന്റെ കാർമികത്വത്തിൽ വി കുർബാനയോടെ സംഗമം ആരംഭിച്ചു.
കൊമ്പത്തുകടവ് സേവിയുർ സെ. ഫ്രാൻസിസ് സേവിയേഴ്‌സ് ദേവാലയത്തിൽ ശതാബ്‌ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘അരികിൽ നീ ‘ എന്ന പേരിൽ ദമ്പതി സംഗമം സംഘടിപ്പിച്ചു. വികാരി ഫാ ഫെബിൻ കൊടിയന്റെ കാർമികത്വത്തിൽ വി കുർബാനയോടെ സംഗമം ആരംഭിച്ചു. ഡോ. നിജോ ജോസഫ് ക്ലാസ് നയിച്ചു. ദാമ്പത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികൾ, ജൂബിലി വർഷത്തിൽ അൻപതും, ഇരുപത്തഞ്ചും വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ , കൂടുതൽ മക്കളെ നൽകി അനുഗ്രഹിച്ച ദമ്പതികൾ തുടങ്ങിയവരെ മൊമെന്റോ നൽകി ആദരിച്ചു. ജൂബിലി വർഷത്തിൽ 100 പേർക്ക് 1 കോടി രൂപയുടെ അപകട ഇൻഷുറൻസ് പോളിസി സെര്ടിഫിക്കറ്റുകൾ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി മാനേജർ അരുൺ വിതരണം ചെയ്തു. ഇരിഞ്ഞാലക്കുട രൂപത അവാർഡ് അസി. ഡയറക്ടർ ഫാ. ജെയിൻ കടവിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.