Channel 17

live

channel17 live

ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചിരുന്ന ജനപ്രതിനിധിയായിരുന്നു ഇന്നസെന്‍റ് കെ.കെ.അഷറഫ്


ചാലക്കുടി:ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലത്തിലെ ജനപ്രതിനിധിയായ അഞ്ച് വര്‍ഷം ജനോപകാരപ്രദമായ പദ്ധതികള്‍ വളരെ ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തികള്‍ നടപ്പിലാക്കിയ ആളായിരുന്നു ഇന്നസെന്‍റ് എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുമായ കെ.കെ.അഷറഫ് പറഞ്ഞു.ഇന്നസെന്‍റിന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചാലക്കുടി നിയോജകമണ്ഡലം നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎം ജില്ലാ കൗണ്‍സിലംഗം ബി.ഡി.ദേവസ്സി അധ്യക്ഷത വഹിച്ചു.സിപിഐ നേതാവ് മുന്‍ എംഎല്‍എ എ.കെ.ചന്ദ്രന്‍,ആര്‍.ജെ.ഡി.നിയോജകമണ്ഡലം പ്രസിഡന്‍റ് ജോര്‍ജ്ജ്.വി.ഐനിക്കല്‍ ,കേരളകോണ്‍ഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ഡെന്നീസ് കെ ആന്‍റണി,എന്‍സിപി സംസ്ഥാന കൗണ്‍സിലംഗം വി.ഐ.പോള്‍,ജനതാദള്‍ എസ് നിയോജകമണ്ഡലം പ്രസിഡന്‍റ് ഷോജന്‍.ഡി.വിതയത്തില്‍,ടി.പി.ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!