തൃശൂര്‍ വനിത ശിശു വികസന വകുപ്പ്, ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തകരും മറ്റു ഉദ്യോഗസ്ഥരും വയനാട്ടിലെ പ്രകൃതിദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സമാഹരിച്ച 2,50000 രൂപ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് കൈമാറി. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.മീര, മറ്റ് ഉദ്യോഗസ്ഥര്‍, അങ്കണവാടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ദുരിതാശ്വാസ നിധിയിലേക്ക് 2,50000 രൂപ സംഭാവന നല്‍കി
