ദേശീയപാതയിൽ പോട്ട ആ ശ്രമം ജംഗ്ഷനിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.ശനിയാഴ്ച രാവിലെ 8.30യോടെയായിരുന്നു അപകടം.അപകടത്തിൽ കാർ യാത്രക്കാർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ പെരുമ്പിലാവ് സ്വദേശി 31 വയസുള്ള എം എസ് സുദിനും കുടുംബവും തൃശൂരിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുമ്പോൾ ഹൈവേ മാർഗം സഞ്ചരിക്കവേ പോട്ട ആശ്രമം ജംഗ്ഷനിൽ വച്ച് കെ എസ് ആർ ടി സി ബസ് കാറിൻ്റെ പുറകിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് ഭാര്യ കാർത്തികയും ബിന്ദു മേനോൻ, അർച്ചന എന്നീ കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു. പരിക്കേറ്റ എല്ലാവരേയും സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ പോട്ട ആ ശ്രമം ജംഗ്ഷനിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു
