ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. തുറവൂർ പെരിങ്ങാംപറമ്പ് കാരേക്കാടൻ കെ.ഒ അഗസ്റ്റിനാണ് ഗുരുതര നിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച പുലർച്ചെ 3.45 നാണ് അപകടം.ടി ബി ജംഗ്ഷനിൽ നിന്നും വരികയായിരുന്ന ബൈക്ക് അങ്ങാടികടവ് സിഗ്നൽ ജംഗ്ഷൻ മറികടക്കവേ ആലുവ ഭാഗത്ത് നിന്നും അമിത വേഗതയിൽ വരികയായിരുന്ന കാർ ഇടിച്ചാണ് അപകടം. മത്സ്യം വിതരണം ചെയ്ത് വിൽപന നടത്തുന്ന അഗസ്റ്റിൻ മാർക്കറ്റിൽ നിന്നും മീൻ എടുക്കാൻ പോകവേയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അഗസ്റ്റിൻ്റെ തലക്കും,കാൽമുട്ടിനും, വയറിനും പരുക്ക് കൂടാതെ ഇടുപെല്ല് പാടെ തകർന്ന നിലയിലുമാണ്. അഗസ്റ്റിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
ദേശീയപാതയിൽ ബൈക്കിൽ കാറിടിച്ച് അപകടം
