ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ യുടെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെയും നേതൃത്വത്തിൽ സ്ഥല സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കൈപ്പമംഗലം : എസ്.എൻ പുരം പഞ്ചായത്തുകളിലെ ദേശീയപാത നിർമ്മാണനവുമായി ബന്ധപ്പെട്ടുണ്ടായ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ യുടെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെയും നേതൃത്വത്തിൽ സ്ഥല സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അഞ്ചാമ്പരത്തി മുതൽ കോതപറമ്പ് വരെ ആഴം കൂടിയ സ്ഥലങ്ങളിൽ മണ്ണിട്ട് നികത്തി പൈപ്പ് സ്ഥാപിക്കുന്നതിനുള്ള സൗകര്യം ഒരു ദിവസത്തിനകം ചെയ്ത് തീർക്കാമെന്നും ഇവിടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾ ഒരു ദിവസത്തിനകം മണ്ണിട്ട് മൂടാമെന്നും ദേശീയപാത പ്രതിനിധികൾക്ക് ഉറപ്പുനൽകി. പൈപ്പിടൽ തീർന്നാൽ ഉടനടി പൈപ്പ് ലൈൻ ചാർജ്ജ് ചെയ്യമെന്ന് കേരളാ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. വാസുദേവവിലാസം വളവിലുള്ള ദേശീയപാത യാർഡ് 2025 ഏപ്രിൽ 15 നകം നീക്കം ചെയ്ത് ഡ്രെയ്ൻ നിർമ്മിച്ചു പൈപ്പ് സ്ഥാപിക്കുന്നതിനുള്ള സൗകര്യം ചെയ്തുതരാമെന്ന് ദേശീയപാത പ്രതിനിധി അറിയിച്ചു.
കൈപമംഗലം പഞ്ചായത്തിലെ കാളമുറിയിൽ ദേശീയപാത നിർമ്മാണത്തിനിടെ ശിവാലയ അധികൃതർ 300 മീറ്റർ നീളത്തിൽ തകർത്ത പൈപ്പുകൾ 2025 ഏപ്രിൽ 5 നകം പുതുതായി സ്ഥാപിച്ച് 200 എം എം എച്ച്ഡിപിഇ പൈപ്പുമായി ഇന്റർകണക്ട് ചെയ്തു കുടിവെള്ളവിതരണം പുന സ്ഥാപിച്ചു നൽകാമെന്നും ദേശീയപാത അധികൃതർ ഉറപ്പു നൽകി. ഇതിൻ്റെ പുരോഗതി വിലയിരുത്തി റിപ്പോർട്ട് നൽകുന്നതിനായി ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. എസ്.എൻ പുരം, കൈപ്പമംഗലം പഞ്ചായത്ത് പ്രസിഡന്റുമാരും കേരള വാട്ടർ അതോറിറ്റി അധികൃതരും സ്ഥല സന്ദർശനത്തിന് ജില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു.