Channel 17

live

channel17 live

ദേശീയപാത 544 മണ്ണൂത്തി – ഇടപ്പിള്ളി മേഖലയിലെ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി യോഗം ചേര്‍ന്നു

ദേശീയപാത 544 മണ്ണൂത്തി – ഇടപ്പിള്ളി മേഖലയിലെ മേല്‍പ്പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ എം.പി ബെന്നി ബഹനാന്‍, എം.എല്‍.എ സനീഷ്‌കുമാര്‍ ജോസഫ്, റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നു. നിര്‍മ്മാണ പ്രവര്‍ത്തിയോടനുബന്ധിച്ച് സര്‍വ്വീസ് റോഡുകളുടെ ഗതാഗത സൗകര്യം ഒരുക്കുന്നതില്‍ ഗുരുതരമായ വീഴ്ച ദേശീയപാത അതോറിറ്റി അധികൃതരില്‍ നിന്നും ഉണ്ടായിട്ടുള്ളതായി യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് സര്‍ക്കാരിലേക്കും ഹൈക്കോടതിയിലേക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

സര്‍വ്വീസ് റോഡുകളില്‍ സുഗമമായ ഗതാഗത സൗകര്യമൊരുക്കി പരിപാലിക്കണമെന്ന് ദേശീയപാത അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. സര്‍വ്വീസ് റോഡുകളില്‍ ഡബ്യു.എം.എം ഇട്ട് ഉടന്‍തന്നെ ഡി.ബി.എം ടാറിങ് നടത്തുമെന്ന് ദേശീയപാത അധികൃതര്‍ യോഗത്തെ അറിയിച്ചു. സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലത്ത് പോലീസ്, ആര്‍.ടി.ഒയും സംയുക്തമായി ബ്ലിംഗര്‍, ലൈറ്റ്, റിഫ്ലക്ടര്‍ എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. റോഡിന്റെ വീതി കുറഞ്ഞ സ്ഥലങ്ങളില്‍ മണ്ണിട്ട് വീതി കൂട്ടി സുരക്ഷ ഉറപ്പാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ആവശ്യമായ പോലീസിനെയും വാളണ്ടിയര്‍മാരെയും വിന്യസിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പൊലീസ് വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു.

ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളെയും റവന്യു അധികൃതരയെും ദേശീയപാത അതോറിട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഓരോ ആഴ്ചയും റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്ന പ്രതിനിധിയെയുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ക്ക് നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

മഴ കുറഞ്ഞാല്‍ മുരിങ്ങൂര്‍ സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് ദേശീയപാത അധികൃതര്‍ യോഗത്തെ അറിയിച്ചു. മുരിങ്ങൂര്‍ സര്‍വ്വീസ് റോഡിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഇറിഗേഷന്‍, എന്‍.എച്ച്, പഞ്ചായത്ത് അധികൃതരെ ഉള്‍പ്പെടുത്തി യോഗം ചേരുന്നതിനായി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യോഗത്തിനുശേഷം ജില്ലാ കളക്ടറും എം.പി, എം.എല്‍.എ, തദ്ദേശ ജനപ്രതിനിധികള്‍, ആര്‍.ടി.ഒ, പോലീസ് ഉള്‍പ്പെടെയുള്ള സംഘം ദേശീയപാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ മുരുങ്ങൂര്‍, ചിറങ്ങര, കൊരട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ വൈകീട്ട് നാലുമണി മുതല്‍ രാത്രി ഏഴുവരെ സന്ദര്‍ശനം നടത്തി. ഒരാഴ്ചയ്ക്കുശേഷം നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍, ആര്‍.ടി.ഒ, പോലീസ് എന്നിര്‍ ചേര്‍ന്ന് വീണ്ടും സന്ദര്‍ശനം നടത്തി പുരോഗതി വിലയിരുത്തും.

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചാലക്കുടി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലും സ്ഥല സന്ദര്‍ശനത്തിലും എം.പി ബെന്നി ബെഹനാന്‍, എം.എല്‍.എ സനീഷ്‌കുമാര്‍ ജോസഫ്, ചാലക്കുടി നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍, എസ്പി ബി. കൃഷ്ണകുമാര്‍, എ.ഡി.എം ചി. മുരളി, ഡിവൈഎസ്പി ബിജുകുമാര്‍, തഹസീല്‍ദാര്‍ കെ.എ ജേക്കബ്, ദശീയപാത അതോറിറ്റി പ്രോജക്റ്റ് ഡയറക്ടര്‍ അന്‍സില്‍ ഹസ്സന്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!