Channel 17

live

channel17 live

ദേശീയപാത 66 ലെ ഫ്ലൈ ഓവറിലെ വിള്ളൽ പ്രാഥമിക റിപ്പോർട്ട് ദേശീയപാതാ അതോറിട്ടിക്ക് കൈമാറി

ദേശീയപാത 66 ൽ മണത്തല ഭാഗത്ത് നിർമ്മാണത്തിലിരുന്ന ഫ്ലെെ ഓവറിൻ്റെ അപ്രോച്ച് ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത് പരിശോധിക്കുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ടും വിദഗ്ധസമിതിയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ് വിഭാഗവും പൊതുമരാമത്ത് വകുപ്പിൻ്റെ ക്വാളിറ്റി കൺട്രോൾ വിഭാഗവും തയ്യാറാക്കിയ നിർമ്മാണ പ്രവൃത്തിയുടെ സാങ്കേതിക റിപ്പോർട്ടും ദേശീയപാതാ അധികൃതർക്ക് കൈമാറി. റോഡിൻ്റെ എക്സിറ്റ് – എൻട്രി ഭാഗങ്ങളിലുള്ള അടിഞ്ഞു കൂടിയ കൺസ്ട്രക്ഷൻ വേസ്റ്റ് അടക്കമുള്ള തടസ്സങ്ങൾ നീക്കുന്നതിനായി ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകി. ഫ്ലൈ ഓവറിൻ്റെ വിള്ളലിൻ്റെ പണിക്കിടെ ടാർ വീണ വീട്ടുകാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്നും ദേശീയപാത അധികൃതർക്ക് നിർദ്ദേശം നൽകി.

മഴക്കാല മുന്നൊരുക്കം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറിൻ്റെ അധ്യക്ഷതയിൽ ദേശീയപാത 66 കടന്നുപോകുന്ന ചാവക്കാട്ട്, കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗം ഇന്നലെ കളക്ടറേറ്റിൽ വിളിച്ചു ചേർത്തിരുന്നു. മൺസൂൺ തുടങ്ങുമ്പോഴേക്കും അടിയന്തരമായി താലൂക്ക് തഹസിൽദാർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളെ ഉൾപ്പെടുത്തി യോഗം ചേരുന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!