Channel 17

live

channel17 live

ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു

ഇരിങ്ങാലകുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുട സാമൂഹിക പ്രവർത്തക വിഭാഗം ശ്രവസ് നാഷണൽ കോൺഫറൻസ്& സ്റ്റുഡൻസ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 16, 17 തിയ്യതികളിലായി ട്രൈബൽ വെൽഫെയർ: റിജു വനേറ്റിങ് സോഷ്യൽ വർക്ക് പ്രാക്റ്റിസ് എന്ന വിഷയത്തിലാണ് കോൺഫറസ് നടത്തിയത്. പ്രശസ്ത കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എഴുത്തുകാരൻ ഷൗക്കത്ത് അവറകളാണ് ഉദ്ഘാടനം നിർവഹിച്ചത്. സാമൂഹിക പ്രവർത്തക വിഭാഗം മേധാവി ഡോ. അജീഷ് ജോർജ് സ്വാഗതം ആശംസിച്ചു സംസാരിച്ച പ്രസ്തുത യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് CMI അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റവ.ഫാ. ജോയ് പീണിക്കപറമ്പിൽ, ഡയറക്ടർ റവ. ഫാ. ഡോ. വിൽസൺ തറയിൽ CMI, കോഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ , വൈസ് പ്രിൻസിപ്പാൾ ഷീബ വർഗ്ഗീസ്, ട്രൈബൽ എക്റ്റൺഷൺ ഓഫീസർ സവിത ജോയ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഫാക്കൽറ്റി കോഡിനേറ്റർ ആഷ്ലി ജോർജ് യോഗത്തിന് നന്ദി അർപ്പിച്ചു. വയനാട് പി. കെ കാളൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗതിക കലാരൂപം അവതരപ്പിച്ചു. ഡോ. പ്രദീപ്കുമാർ, ഡോ.രാജശേഖരൻ, ഫാദർ ഡോ. ജോർജ് തേനാടികുടം, ഡോ. കിരൺ തമ്പി,ദിനു വെയിൽ, ഡോ. രാജേഷ് കെ, അഡ്വ. പ്രീത ആർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!