ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് കളുടെ നേതൃത്വത്തിൽ ദേശീയ നഗര ഉപജീവന മിഷന് കീഴിൽ അയൽക്കൂട്ട അംഗങ്ങൾക്കുള്ള ജനറൽ ഓറിയന്റേഷൻ പരിശീലനം പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ വച്ച് നടത്തി . ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിക്ക് അധ്യക്ഷ സ്ഥാനം വഹിച്ചത് ഇരിങ്ങാലക്കുട നഗരസഭ CDS 2 ചെയർപേഴ്സൺ ഷൈലജ ബാലൻ ആണ്. സി ഡി എസ് 1 ചെയർപേഴ്സൺ പുഷ്പാവതി പി കേ , സിഡിഎസ് ഉപജീവന കൺവീനർമാരായ ഐശാബി, മീനാക്ഷി, വ്യവസായ വകുപ്പ് ഓഫീസർ സതീഷ് എന്നിവർ സംസാരിച്ചു കുടുംബശ്രീ വികസിപ്പിച്ചെടുത്ത മൈക്രോ എന്റർപ്രൈസസ് കൺസൾട്ടൻസ് ശാന്തിയുടെ നേതൃത്വത്തിലാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
സംരംഭങ്ങൾ ആരംഭിക്കുന്നതിന് വിവിധ മേഖലകളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും പരിപാടിയിൽ വിശദീകരിച്ചു. 170 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു പരിശീലനത്തിന്റെ തുടർച്ചയായി സംരംഭകത്വം പരിശീലനം നഗരസഭയിൽ 24 , 25, 26 തീയതികളിൽ നടത്തപ്പെടും. ദേശീയ നഗര ഉപജീവന മിഷൻ / Cds office മുഖേനെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് സംരംഭകത്വം പരിശീലനം ലഭ്യമാക്കുക.
ദേശീയ നഗര ഉപജീവന മിഷന് കീഴിൽ അയൽക്കൂട്ട അംഗങ്ങൾക്കുള്ള ജനറൽ ഓറിയന്റേഷൻ പരിശീലനം പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ വച്ച് നടത്തി
