പടിയൂർ: സംസ്ഥാന – സർവകലാശാലാ തലങ്ങളിൽ സുതാര്യമായി നടന്നുവന്നിരുന്ന പരീക്ഷകളെ എൻടിഎയ്ക്ക് കീഴിലെത്തിച്ചതോടെ നീറ്റ് ഉൾപ്പെടെയുള്ള പ്രവേശനപരീക്ഷാത്തട്ടിപ്പ് സംഘടിത മാഫിയാ പ്രവർത്തനമായിരിക്കുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടും കേന്ദ്രസർക്കാരിന്റെ മൗനം വിദ്യാർത്ഥി വിരുദ്ധമെന്ന് എഐഎസ്എഫ് പടിയൂർ ലോക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മിറ്റി കെ.എസ് അഭിറാം പറഞ്ഞു. എഐഎസ്എഫ് പടിയൂർ ലോക്കൽ പ്രസിഡന്റ് യാദവ് വി.ഡി. അദ്ധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ ജോ: സെക്രട്ടറി മിഥുൻപോട്ടക്കാരൻ ,ജില്ലാ വൈസ് പ്രസിഡന്റ് പി.ശിവപ്രിയ , സി പി ഐ പടിയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി.ആർ. രമേഷ് , എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണു ശങ്കർ , എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡല പ്രസിഡന്റ് പി.വി വിഘ്നേഷ്, സി പി ഐ ലോക്കൽ കമ്മിറ്റി അംഗം മുരളി മണക്കാട്ടുംപടി, എഐവൈഎഫ് എടിതിരിഞ്ഞി മേഖല പ്രസിഡന്റ് പി.എസ്. കൃഷ്ണാദാസ് എന്നിവർ സംസാരിച്ചു. എഐഎസ്എഫ് ലോക്കൽ സെക്രട്ടറി ജിബിൻ ജോസ് സ്വാഗതവും ലോക്കൽ ജോ: സെക്രട്ടറി അൻഷാദ് നന്ദിയും പറഞ്ഞു.
ദേശീയ പരീക്ഷക്കളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് വിദ്യാഭ്യാസ മേഖലക്ക് ഉദകാത്തെതെന്ന്: എഐഎസ്എഫ്
