കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ സ്വാഗതമാശംസിച്ചു.
വ്യാപാരഭവനിൽ സംഘടനയുടെ പതാക ഉയർത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ട്രഷറർ വി കെ അനിൽകുമാർ, വൈസ് പ്രസിഡണ്ടുമാരായ ടി വി ആന്റോ, ടി മണി മേനോൻ, പി വി നോബിൾ, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, കെ ആർ ബൈജു, ഡീൻ ഷഹീദ്, വനിതാ വിംഗ് പ്രസിഡന്റ് മിനി ജോസ്, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികൾ പ്രായമായ വ്യാപാരികളെ വസതിയിൽ സന്ദർശിച്ച് സ്‌നേഹാന്വേഷണം നടത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എസ് ജാക്സൺ, റോയ് ജോസ്, എ ജെ രതീഷ്, എ വി വിൻസെന്റ്, സോണി ഊക്കൻ, ലിന്റോ തോമസ്, സന്തോഷ് കുമാർ, ജോർജ്ജ് കൂൾമാറ്റ്, ഷെനാസ്, എം ഐ വിൽസൺ എന്നിവർ നേതൃത്വം നൽകി