സന്ദര്‍ശനത്തിന്റെ ഭാഗമായി കൊടകര അപ്പോളോ ടയര്‍ കമ്പനിയിലെ തൊഴിലാളികളുമായി യോഗം നടത്തി.
ദേശീയ സഫായി കര്‍മചാരിസ് കമ്മീഷന്‍ അംഗം ഡോ. പി പി വാവ ജില്ലയില്‍ സന്ദര്‍ശനം നടത്തി. ശുചീകരണ വിഭാഗം ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍, പദ്ധതി പുരോഗതി, ആരോഗ്യ സംരക്ഷണം എന്നിവയാണ് കമ്മിഷന്‍ പരിശോധിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി കൊടകര അപ്പോളോ ടയര്‍ കമ്പനിയിലെ തൊഴിലാളികളുമായി യോഗം നടത്തി. സഫായി കര്‍മചാരിസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അഡ്വ. ഗോപി കൊച്ചുരാമന്‍, അപ്പോളോ ടയര്‍ മാനേജര്‍ ശ്രീകുമാര്‍, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എന്‍ സി സംഗീത് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തൃശൂര്‍ കോര്‍പ്പറേഷനിലെ ശുചീകരണ വിഭാഗം ജീവനക്കാരുമായി സംവദിച്ചു. യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം സജിത ഷിബു, സെക്രട്ടറി വി പി ഷിബു, ഡെപ്യൂട്ടി കലക്ടര്‍ വി എം കുര്യന്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, ക്ലീന്‍ സിറ്റി മാനേജര്‍ പി പി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ന് (ജൂണ്‍ 12) രാവിലെ 11ന് കളക്ടറേറ്റില്‍ വിവിധ വകുപ്പ് പ്രതിനിധികളുമായി യോഗം ചേരും.