സേവനം സഹജീവനമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച ക്യാമ്പ് അവണൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വരടിയം ഗവ. യു പി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ‘ദ്യുതി 2.0’ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സേവനം സഹജീവനമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച ക്യാമ്പ് അവണൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ക്യാമ്പ് ഒരുക്കുന്നത്. കേക്ക് നിര്‍മാണ പരിശീലനം, ചരിത്ര സ്മാരകമായ കൊല്ലങ്കോട് കൊട്ടാര സന്ദര്‍ശനം, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി സന്ദര്‍ശനം, ഡ്രിപ്പ് ഇറിഗേഷന്‍ നിര്‍മാണ പരിശീലനം, ലഹരി മുക്ത വിദ്യാലയം ലഹരി മുക്ത സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഫ്‌ളാഷ് മോബ്, സൈബര്‍ ലോകത്തെ കാണാകെണികള്‍, ആരോഗ്യ ശീലങ്ങളും സാമൂഹിക സുസ്ഥിതിയും എന്ന വിഷയങ്ങളില്‍ ക്ലാസും നടന്നു.
പരിപാടിയില്‍ പി ടി എ പ്രസിഡന്റ് കെ കൃഷ്ണകുമാര്‍, തൃശൂര്‍ സിറ്റി എസ് പി സി പ്രോജക്ട് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സീവി കെ പ്രദീപ്, ഹെഡ്മിസ്ട്രസ് ഇ. ആര്‍ സിന്ധു, കോ-ഓഡിനേറ്റര്‍ അജിനി പി കുമാര്‍, വാര്‍ഡ് മെമ്പര്‍ സി ബി സജീവന്‍, മാതൃസംഗം കണ്‍വീനര്‍ ഹിമ പ്രതീഷ്, ഒ എസ് എ സെക്രട്ടറി വി കെ മുകുന്ദന്‍, ഒ ടി എ സെക്രട്ടറി പി എല്‍ രുഗ്മിണി, എസ് ആര്‍ ജി കണ്‍വീനര്‍ പി എം ദാമോദരന്‍, അധ്യാപിക കെ എ ലീജ, സ്‌കൂള്‍ ലീഡര്‍ ഉജ്വല്‍ പ്രകാശ്, സ്‌കൂള്‍ ലീഡര്‍ പി ആര്‍ ഹൃദിക് തുടങ്ങിയവര്‍ പങ്കെടുത്തു.