ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട മോഡൽ ബോയ്സ് സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്മാരക ഗവ. യുപി സ്കൂളിലാണ് ക്യാമ്പ് നടന്ന ത്തിയത്. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
“സേവനം – സഹജീവനം” എന്ന ആപ്തവാക്യത്തിലൂന്നി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എസ്ഐ സുധാകരൻ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. വി എച്ച് ദിരാർ അവതരിപ്പിച്ച വ്യക്തിത്വ വികസന ക്ലാസ്, ആരോഗ്യ പരിപാലനത്തെപ്പറ്റി ഹെൽത്ത് ഇൻസ്പെക്ടർ സ്റ്റാൻലിയുടെ ക്ലാസ്, അതിരാവിലെയുളള യോഗ തുടങ്ങിയവ കുട്ടികൾക്ക് പുതുമയുള്ളതായി.
കായികധ്യാപകൻ ലാലുമാഷിന്റെ നേതൃത്വത്തിൽ നടന്ന “കളിയും കാര്യവും” കായിക വിദ്യാഭ്യാസത്തിന്റെ വേറിട്ട അനുഭവമായി. ലഹരി മുക്ത ജീവിതം എന്നവിഷയത്തിൽ കുട്ടികൾ തത്സമയം തയ്യാറാക്കി അവതരിപ്പിച്ച സ്കിറ്റ്, ഇൻസ്റ്റലേഷൻ, കലാപരിപാടികൾ എന്നിവ ശ്രദ്ധേയമായി. അധ്യാപക-അനധ്യാപക -രക്ഷകർതൃ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.