മാള: കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിലച്ചൻ്റെ 159 ആം ജന്മദിനവും 60 മത് ചരമവാർഷികവും ആചരിച്ചു. ധന്യൻ ജോസഫ് വിതയത്തിലച്ചൻ്റെ കമ്പറിടം സ്ഥിതി ചെയ്യുന്ന തീർത്ഥാടന കേന്ദ്രത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനായിരുന്നു. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ ജോൺ കവലക്കാട് നന്ദി പ്രകാശിപ്പിച്ചു. അനുസ്മരണ ബലിയെ തുടർന്ന് ധന്യൻ വിതയത്തിലച്ചൻ്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന കബറിടത്തിന് മുമ്പിൽ പ്രത്യേക അനുസ്മരണ പ്രാർത്ഥന ശുശ്രൂഷ നടന്നു. തുടർന്ന് ശ്രാദ്ധ ഊട്ട് വിതരണം ചെയ്തു.
ധന്യൻ ജോസഫ് വിതയത്തിലച്ചൻ്റെ 159 ആം ജന്മദിനവും 60 മത് ചരമവാർഷികവും ആചരിച്ചു
