അന്നമനടപഞ്ചായത്തിന് കീഴിലെ അങ്കണവാടികളിലേക്ക് വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് പുതിയതായി നടക്കുന്ന നിയമനത്തിൽ അഴിമതിയും പിൻവാതിൽ നിയമനവും ഉണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്തിൻ്റെ മുമ്പിൽ ധർണ്ണ നടത്തി. അർഹരായവരേയും വർഷങ്ങളോളം പ്രവൃത്തി പരിചയവും ഉള്ളവരെയും മാറ്റി നിർത്തിക്കൊണ്ട് പ്രവൃത്തി പരിചയം ഇല്ലാത്തവരെയാണ് നിയമിച്ചിരിക്കുന്നത് എന്നാണ് ആരോപണം.ഇതിനെതിരെ അന്വേഷണം അവശ്യപ്പെട്ടും മേൽ നിയമനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടും അന്നമനട പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാരായ കെ കെ രവി നമ്പൂതിരി, കെ എ ഇക്ബാൽ, ഷിജു സി.കെ, ഡേവിസ് കുര്യൻ, ടെസ്സി ടൈറ്റസ് , ലളിത ദിവാകരൻ, സുനിത സജീവൻ, ആനി ആൻറു എന്നിവർ നടത്തിയ ധർണ്ണ മണ്ഡലം പ്രസിഡൻ്റ് പി കെ തിലകൻ ഉദ്ഘാടനം ചെയ്തു. ഇതേ വിഷയത്തിൽ പ്രതിപക്ഷം കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മറ്റിമീറ്റിംഗ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോന്നിരുന്നു.
ധർണ്ണ നടത്തി
