ധർണ്ണ സംസ്ഥാന ടീച്ചേഴ്സ് സെൽ കോ കൺവീനർ പ്രിൻ്റു മഹാദേവ് ഉദ്ഘാടനം ചെയ്തു.
ഇടതു സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സംസ്ഥാന ടീച്ചേഴ്സ് സെൽ കോ കൺവീനർ പ്രിൻ്റു മഹാദേവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യുവസമൂഹത്തിൽ തൊഴിലില്ലാത്ത ചെറുപ്പക്കാരെ സൃഷ്ടിച്ച് മദ്യ ലഹരി മാഹിയക്കു അടിമകളാക്കുന്നത് ഇടത് സംഘടനകൾ ആണെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷനായി യുവമോർച്ച ജില്ലാ സെക്രട്ടറി മനു പള്ളത്ത് സ്വാഗതം പറഞ്ഞു. ബി ജെ പി തൃശ്ശൂർ മണ്ഡലം ഇസ്റ്റ്, വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് മാരായ രഘുനാഥ് സി മേനോൻ, വിപിൻ ഐനി ക്കുന്നത്ത് , തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ മാരായ വിനോദ് പൊള്ളഞ്ചേരി, എ പ്രസാദ്, നിജി , യുവമോർച്ച ഭാരവാഹി കാളയ ജിതിൻ, രാഹുൽ, വിഷ്ണു, വിമൽ, അജീഷ് എന്നിവർ സംസാരിച്ചു.