മുൻ പഞ്ചായത്തു പ്രസിഡന്റ് അഡ്വ : ജോസ് മൂഞ്ഞേലി ഉത്ഘാടനം ചെയ്തു .
പൂമംഗലം : ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കുക, അംഗൻ വാടി വർക്കർ മാർക്ക് അധികവേതനം ഉൾപ്പെടെ യുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂമംഗലം പഞ്ചായത്ത് ഓഫീസിനു മുൻപിൽ കൂട്ട ധർണ്ണ നടത്തി ധർണ്ണ മുൻ പഞ്ചായത്തു പ്രസിഡന്റ് അഡ്വ : ജോസ് മൂഞ്ഞേലി ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അദ്യക്ഷനായി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ടി ആർ ഷാജു, ടി ആർ രാജേഷ്, ബ്ലോക്ക് ട്രഷറർ ടി എസ് പവിത്രൻ, മുൻ പഞ്ചായത്തു വൈസ് പ്രസിഡന്റ് വി ആർ പ്രഭാകരൻ, പി പി ജോയ് , പഞ്ചായത്തു മെമ്പർമാരായ കത്രീന ജോർജ്, ജൂലി ജോയ്, അരുൺ വി ജി, നിക്സൺ വര്ഗീസ്, സോണി പാറക്കൽ, എന്നിവർ പ്രസംഗിച്ചു ലാലി വര്ഗീസ് സ്വാഗതവും, അജി കെ എസ് നന്ദിയും പറഞ്ഞു.