സ്ഥിരമായി പൂ കച്ചവടം നടത്തുന്നവര്‍ക്ക് ഭീഷണിയായി കൊണ്ട് പാലക്കാട് നിന്നും മറ്റും പൂവടക്കമുള്ള സാധനങ്ങള്‍ വില്‍ക്കുന്നതിനെതിരെയാണ് മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധവുമായി രംഗത്ത് വന്നത്.
നഗരത്തിലെ അനധികൃതമായി പൂ കച്ചവടവും,മറ്റു ഓണവിഭവങ്ങളും വില്‍പ്പന നടത്തിയ കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ പ്രതിക്ഷേധവുമായി മര്‍ച്ചന്റസ് അസോസിയേഷന്‍ രംഗത്ത്.സ്ഥിരമായി പൂ കച്ചവടം നടത്തുന്നവര്‍ക്ക് ഭീഷണിയായി കൊണ്ട് പാലക്കാട് നിന്നും മറ്റും പൂവടക്കമുള്ള സാധനങ്ങള്‍ വില്‍ക്കുന്നതിനെതിരെയാണ് മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിക്ഷേധവുമായി രംഗത്ത് വന്നത്. നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് അനധികൃത സ്റ്റാളുകളില്‍ ് പായസവും,അച്ചാറുകളും,കായവറുത്തതുമെല്ലാം വില്‍പ്പന നടത്തുന്നത്.ഇവര്‍ക്കെതിരെ യാതൊരു നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നും മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍ പറഞ്ഞു.ഓണവിഭവങ്ങള്‍ വില്‍പ്പനക്കെത്തിയ മൂന്ന് പേര്‍ക്ക് താല്‍കാലികമായി ലൈസന്‍സ് അനുവദിച്ച നഗരസഭ നടപടിയിലും മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രതിക്ഷേധിച്ചു.സൗത്ത് ജംഗ്ഷന്‍ മുതല്‍ പഴയ ദേശീയപാതയില്‍ ഊക്കന്‍സ് വരെയുള്ള ഭാഗങ്ങളില്‍ വഴിയോരങ്ങളില്‍ അനധികൃതമായി പൂവും ഓണവിഭവങ്ങളും വില്‍പ്പന നടത്തുന്നതാണ് മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തടഞ്ഞത്.ജനറല്‍ സെക്രട്ടറി റെയ്‌സന്‍ ആലൂക്ക,ട്രഷറര്‍ ഷൈജു പുത്തന്‍പുരക്കല്‍,ചന്ദ്രന്‍ കൊള്ളൂത്താപ്പിള്ളി,ജോബി മേലേടത്ത്,ജോര്‍ജ്ജ് വേഴപറമ്പില്‍,എം.ഡി.ആന്റോ മേനാച്ചേരി,ബിജു മാളക്കാരന്‍,ബിനു മഞ്ഞളി,ഇ.ടി.ബഷീര്‍,ജഗദീഷ് കൂമാര്‍,ജിനേഷ്,യൂത്ത് വിങ്ങ് പ്രസിഡന്റ് ലിന്റോ,സെക്രട്ടറി എം.എം.മനീഷ് സഖീഷ് ഷണ്‍മുഖന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.