Channel 17

live

channel17 live

നഗരസഭയുടെ ഞാറ്റുവേല ആഘോഷത്തിന് പ്രസക്തിയേറി – എം പി ജാക്സൺ

ഇരിങ്ങാലക്കുട : വ്യക്തിഗത ആഘോഷങ്ങൾ കൂടുകയും സാമൂഹ്യ ആഘോഷങ്ങൾ കുറയുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നഗരസഭയുടെ ഞാറ്റുവേല ആഘോഷത്തിന്റെ പ്രസക്തി ഏറി വരികയാണെന്ന് കെ എസ് ഇ കമ്പനി മാനേജിങ്ങ് ഡയറക്ടർ എം പി ജാക്സൺ പ്രസ്താവിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസം സംഘടിപ്പിച്ച വ്യാപാരി വ്യവസായി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി
സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ കെ വി അബ്ദുൽഹമീദ് മുഖ്യാതിഥിയായിരുന്നു. വ്യാപാരികളായ ജോൺ കെ ഫ്രാൻസിസ്, സി എൽ ജോർജ്ജ്, നാരായണ സ്വാമി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻ്റ് ഷാജു പാറേക്കാടൻ, സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സി ടി വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ സ്വാഗതവും, കൗൺസിലർ പി ടി ജോർജ്ജ് നന്ദിയും പറഞ്ഞു.

തുടർന്ന് സംഗമസാഹിതി ഒരുക്കിയ സാഹിത്യ സദസ്സിൽ യുവസാഹിത്യ പ്രതിഭാസംഗമം സംഘടിപ്പിച്ചു. ഞാറ്റുവേല സാഹിത്യ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളുടെ കഥകളും കവിതകളും വിലയിരുത്തി. സാഹിത്യ സദസ്സിന് അരുൺ ഗാന്ധിഗ്രാം, ഇരിങ്ങാലക്കുട ബാബുരാജ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന കാർഷിക സെമിനാറിൽ കേരളത്തിന് യോജിച്ച പഴവർഗ്ഗ വിളകളെ കുറിച്ച് പട്ടാമ്പി സെൻട്രൽ ഓർച്ചാർഡ് അസിസ്റ്റൻ്റ് ഡയറക്ടർ ടി ടി തോമസ് വിഷയാവതരണം നടത്തി.കൗൺസിലർമാരായ ജോസ് ചാക്കോള, കെ എം സന്തോഷ് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!