മാർക്കറ്റിനുള്ളിൽ രേഖകൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ നിന്നും പേപ്പർ കപ്പ്, പ്ലാസ്റ്റിക് സ്പൂൺ , പ്ലാസ്റ്റിക് വാഴയില , പ്ലേറ്റ് ഉൾപ്പെടെയുള്ള ഇനങ്ങളാണ് പിടിച്ചെടുത്തത്.
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധനയിൽ നിരോധിത 480 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാർക്കറ്റിനുള്ളിൽ രേഖകൾ ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഗോഡൗണിൽ നിന്നും പേപ്പർ കപ്പ്, പ്ലാസ്റ്റിക് സ്പൂൺ , പ്ലാസ്റ്റിക് വാഴയില , പ്ലേറ്റ് ഉൾപ്പെടെയുള്ള ഇനങ്ങളാണ് പിടിച്ചെടുത്തത്. നഗരത്തിലെ ചെറുകച്ചവട സ്ഥാപനങ്ങളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരം വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഗോഡൗൺ ഉടമ ഈസ്റ്റ് കോമ്പാറ പുതുക്കാടൻ വീട്ടിൽ ബിനോയിൽ നിന്നും 10000 രൂപ പിഴ ഈടാക്കിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ എസ് ബേബി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ടി അനൂപ്കുമാർ, ധന്യ മോഹൻ, പ്രയാഗ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.