ചാലക്കുടി രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
ചാലക്കുടി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണവുമായ് ബന്ധപ്പെട്ട് വികസന സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ 17.25 കോടി രൂപയുടെ വികസന പദ്ധതികള്‍ അവതരിപ്പിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണം, ശുചിത്വ – മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, റോഡ് നവീകരണം, ഹാപ്പിനെസ് പാര്‍ക്കുകള്‍, തരിശ് രഹിത കാര്‍ഷിക പദ്ധതി, നഗര സൗന്ദര്യവല്‍ക്കരണം, ചേരി പുനരധിവാസം, ദുരന്ത നിവാരണ പദ്ധതി, ട്രാഫിക് ബോധവത്ക്കരണം, തൊഴില്‍ നൈപുണ്യ പരിശീലനം, ട്രാംവെ – ഇന്‍ഡോര്‍ സ്റ്റേഡിയം ബൈപ്പാസ് നിര്‍മ്മാണം, മോഡല്‍ റോഡുകളുടെ നവീകരണം, ആധുനിക മാര്‍ക്കറ്റ്, സ്ത്രീകള്‍ – കുട്ടികള്‍ – വൃദ്ധര്‍ – ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള സൗഹൃദ പദ്ധതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും പഠന നിലവാരം ഉയര്‍ത്തലും, കമ്മ്യൂണിറ്റി ഹാളുകളുടെ നവീകരണം, താലൂക്ക് ആശുപത്രി – അര്‍ബന്‍ കേന്ദ്രം – വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനം, ക്രിമിറ്റോറിയം – ഖരമാലിന്യപ്ലാന്റ് നവീകരണം, പാര്‍ക്ക് നവീകരണം, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ്, അങ്കണവാടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ പദ്ധതികള്‍, ക്ഷീര കര്‍ഷക ക്ഷേമ പദ്ധതി, വനിത ഗ്രൂപ്പ് തൊഴില്‍ സംരംഭങ്ങള്‍, ഹോമിയോ – ആയുര്‍വേദ ഡിസ്‌പെന്‍സറി അടിസ്ഥാന സൗകര്യം, ഗാര്‍ഹിക മാലിന്യ സംസ്‌കരണ ഉപാധികള്‍, പകല്‍ വീട്, വനിതാ ക്ഷേമ മന്ദിരം നിര്‍മ്മാണം, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍, ലൈബ്രറി ഡിജിറ്റലൈസേഷന്‍, നഗരസഭ ഓഫീസ് നവീകരണം, പൊതുകുളങ്ങളുടെ പുനരുദ്ധാരണം, ഷോപ്പിംഗ് കോംപ്ലക്‌സ് നവീകരണം, സ്‌നേഹസ്മൃതി, കുടിവെള്ള പദ്ധതി, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളാണ് ചാലക്കുടിയില്‍ ഒരുങ്ങുന്നത്.
36 വാര്‍ഡ് സഭകളില്‍ നിന്നും 18 മേഖലകളിലെ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും നിര്‍ദ്ദേശങ്ങളോടെ, വികസന സെമിനാറില്‍ അംഗീകരിച്ച അന്തിമ പദ്ധതി രേഖ ഫെബ്രുവരി 9 ന് ചേരുന്ന കൗണ്‍സില്‍ യോഗം അന്തിമ അംഗീകാരം നല്‍കും. ചാലക്കുടി രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഡോ. സണ്ണി ജോര്‍ജ്ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ്ജ് തോമാസ്, ജിജി ജോണ്‍സന്‍, ദിപു ദിനേശ്, സൂസമ്മ ആന്റണി, സൂസി സുനില്‍, ഷിബു വാലപ്പന്‍, ബിജി സദാനന്ദന്‍, എഞ്ചിനീയര്‍ എം.കെ. സുഭാഷ്, പ്ലാന്‍ ക്ലര്‍ക്ക് പി.സി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.