Channel 17

live

channel17 live

നടനകൈരളിയിൽ നവരസസാധന ശില്പശാല : “യശോധര” നാടകം അരങ്ങേറി

തന്നെ ഉപേക്ഷിച്ചു പോയ സിദ്ധാർത്ഥനെ തേടി അലയുന്ന യശോധരയുടെ മാനസികാവസ്ഥയാണ് ഇവർ അരങ്ങിൽ അവതരിപ്പിച്ചത്.

ഇരിങ്ങാലക്കുട : നടനകൈരളിയിൽ വേണുജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 101-മത് നവരസസാധന ശില്പശാലയോട് അനുബന്ധിച്ച് പ്രശസ്ത നടികളായ മറാത്തി ചലച്ചിത്ര നടി കല്ല്യാണി മുലായ്, മലയാളം ചലച്ചിത്ര നടി ലിയോണ ലിഷോയ് എന്നിവർ ചേർന്ന് “യശോധര” നാടകം അരങ്ങേറി. തന്നെ ഉപേക്ഷിച്ചു പോയ സിദ്ധാർത്ഥനെ തേടി അലയുന്ന യശോധരയുടെ മാനസികാവസ്ഥയാണ് ഇവർ അരങ്ങിൽ അവതരിപ്പിച്ചത്.

വിശാൽ തെലാംഗ്, നിത്യശ്രീ എന്നിവർ അവതരിപ്പിച്ച സമകാലിക നൃത്തവും, എം ടി വാസുദേവൻ നായരുടെ ചെറുകഥയെ ആസ്പദമാക്കി വിനീത്, അനീഷ്മ എന്നിവർ ചേർന്ന് അവതരിപ്പിച്ച “പാൽപ്പായസം” എന്ന ലഘുനാടകവും, മഹാഭാരതം ഇതിവൃത്തമാക്കി ശില്പശാലയിൽ പങ്കെടുത്ത നടീനടന്മാർ അവതരിപ്പിച്ച ദൃശ്യാവിഷ്കാരവും, അഞ്ജു പീറ്ററുടെ മോഹിനിയാട്ടവും ശ്രദ്ധേയമായി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!