നടവരമ്പ് ഗവ സ്കൂളിലെ ബസിന് തീപിടിച്ചു. രാവിലെ വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ടുവന്നശേഷം സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസ്സിനാണ് തീ പിടിച്ചത്.
ഇരിങ്ങാലക്കുട: നടവരമ്പ് ഗവ സ്കൂളിലെ ബസിന് തീപിടിച്ചു. രാവിലെ വിദ്യാർത്ഥികളെ സ്കൂളിൽ കൊണ്ടുവന്നശേഷം സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസ്സിനാണ് തീ പിടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് തീയണക്കാൻ ശ്രമിച്ചുവെങ്കിലും പൂർണ്ണമായി തീ അണക്കാൻ സാധിക്കാത്തതിനാൽ ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ, എൻ കെ മോഹനൻ, വി ആർ മഹേഷ്, എം എച്ച് അനീഷ്, ശ്രീജിത്ത് സുമേഷ്, ഗോകുൽ, ആന്റു, അഭിമന്യൂ, ലിൻസൺ, ജയൻ, സജിത്ത്, രാധാകൃഷ്ണൻ. എന്നിവരാണ് തീയണക്കുന്നതിനായി നേതൃത്വം നൽകിയത്.