ഓണാഘോഷത്തോടാനുബന്ധിച്ച് ഒരുമിച്ചോണം 2023 എന്ന പേരിൽ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ NASC നടുവത്ര ആർട്സ് & സ്‌പോർട്സ് ക്ലബ് ഓണാഘോഷത്തോടാനുബന്ധിച്ച് ഒരുമിച്ചോണം 2023 എന്ന പേരിൽ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ക്ലബ്ബിന്റെ പതാക ഉയർത്തി . തുടർന്ന് പൂക്കളമത്സരം, ഉറിയടി, വടംവലി തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങളും നടത്തി. തുടർന്ന് വൈകുന്നേരം 6 മണി മുതൽ സാംസ്‌കാരിക സമ്മേളനവും തുടർന്ന് പ്രാദേശിക കലാകാരി കലാകാരന്മാരുടെ കലാപരിപാടികളും നടന്നു. Dr. ശില്പ വേണു ഉത്ഘാടനം ചെയ്ത പരുപാടിയിൽ ക്ലബ് പ്രസിഡണ്ട് മിഥുൻ കെ.ബി അധ്യക്ഷനായി, സെക്രട്ടറി വിതുഷവിജയൻ റിപ്പോർട്ടും ജോയിൻ സെക്രട്ടറി ആർവിൻസുരേഷ് സ്വാഗതവും ചിത്തിര ഇ. എസ്,ആശംസയും ഖജാൻജി നിധിൻ കൃഷ്ണ നന്ദിയും പറഞ്ഞു.