Channel 17

live

channel17 live

നടുവിൽക്കരയിൽ കളിസ്ഥലം ഒരുങ്ങുന്നു

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടുവിൽക്കരയിൽ നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മണലൂർ നിയോജകമണ്ഡലം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ നടുവിൽക്കരയിൽ നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മണലൂർ നിയോജകമണ്ഡലം എം എൽ എ മുരളി പെരുനെല്ലി നിർവഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി വാങ്ങിച്ച 70 സെന്റ് സ്ഥലത്താണ് പുതിയ കളിസ്ഥലം ഒരുങ്ങുന്നത്. പഞ്ചായത്തിന് കീഴിലുള്ള രണ്ടാമത്തെ കളി സ്ഥലമാണ് നടുവിൽക്കരയിലേത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചിലവിലാണ് കളിസ്ഥലം ഒരുങ്ങുന്നത്. കളിസ്ഥലത്തിനാവശ്യമായ നിലമൊരുക്കുന്നതും നവീകരണ പ്രവർത്തനങ്ങൾ, ചുറ്റുമതിൽ നിർമ്മാണം, ഗ്യാലറി നിർമ്മാണം, സ്റ്റേജ് നിർമ്മാണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിപാടിയിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷയായി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി എം നിസാർ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, വാർഡ് മെമ്പർ എം എസ് സുജിത്ത്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!