Channel 17

live

channel17 live

നടൻ മേഘനാഥൻ ഓർമ്മയായി

നടൻ മേഘനാഥൻ (60) ഓർമ്മയായി ബാലൻ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായ നടൻ.ചെന്നൈയിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മേഘനാഥൻ, കോയമ്പത്തൂരിൽനിന്ന് ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടിയിരുന്നു. തുടർന്നാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്.
1983 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്. ഭാര്യ സുസ്മിത, മകൾ പാർവതി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!