എറണാകുളം : കടുത്ത പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും കാരണം നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടനെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡോ ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നടൻ മോഹൻലാൽ ആശുപത്രിയില്‍
