Channel 17

live

channel17 live

നദികളിൽ നിന്നും മണൽ വാരൽ ഉടനെ ആരംഭിക്കണമെന്ന് തൃശ്ശൂർ ജില്ലാ ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യുണിയൻ

ആളൂർ: നദികളിൽ നിന്നും മണൽ വാരൽ ഉടനെ ആരംഭിക്കണമെന്ന് തൃശ്ശൂർ ജില്ലാ ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യുണിയൻ (സി ഐ ടി യു) ജില്ലാ സമ്മേളനം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. കൺസ്ട്രക്ഷൻ വർക്കേസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. യുണിയൻ ജില്ലാ പ്രസിഡന്റ് കോനിക്കര പ്രഭാകരൻ അധ്യക്ഷനായി. യുണിയൻ അഖിലേന്ത്യാ സെക്രട്ടറി ഷീല അലക്സ്, ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, ട്രഷറർ ലത ചന്ദ്രൻ, സിപിഐ എം മാള ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായടി കെ സന്തോഷ്‌, ഐ എൻ ബാബു എന്നിവർ സംസാരിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!